കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത മൂന്നുശതമാനം വര്‍ധിച്ചു; നേട്ടം ഒരു കോടിയില്‍പരം പേര്‍ക്ക്!

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിഎ) മൂന്നുശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ ഒരു കോടിയിലധികം പേര്‍ക്ക് ഇതിന്റെ ഗുണം കിട്ടും.

2019 ജനുവരി ഒന്നുമുതലാണ് ഇതു നടപ്പാക്കുക. നിലവിലെ ഒമ്പതു ശതമാനത്തില്‍നിന്ന് 12 ശതമാനമായാണ് വര്‍ധിപ്പിച്ചത്. തീരുമാനം നടപ്പാക്കുക വഴി കേന്ദ്രസര്‍ക്കാരിന് വര്‍ഷം 9200 കോടി രൂപയുടെ അധികബാധ്യതയുണ്ടാകും.

കഴിഞ്ഞ ഓഗസ്റ്റില്‍ ക്ഷാമബത്ത രണ്ടു ശതമാനം കൂട്ടിയിരുന്നു.

Exit mobile version