ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് സ്വിഗ്ഗിയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, പന്ത്രണ്ടുമിനിറ്റില്‍ രാജസ്ഥാനില്‍ നിന്നെത്തിക്കാമെന്ന് സ്വിഗ്ഗി.
സംഭവം ഇങ്ങനെ, ബംഗളൂരുവിലെ ഭാര്‍ഗവ് രാജന്‍ എന്നയാളാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ രജിസ്റ്റര്‍ ആയത് രാജസ്ഥാനിലെ അതേപേരുള്ള മറ്റൊരു ഹോട്ടലിലും. രാജസ്ഥാനിലെ പ്രഭാകരന്‍ കെ എന്ന ഡെലിവെറി ബോയ്ക്കാണ് ഓര്‍ഡര്‍ ലഭിച്ചത്.
ഇതില്‍ കൗതുകമായത് 12 മിനിറ്റിനുളളില്‍ ഭക്ഷണം എത്തുമെന്ന് ഉപഭോക്താവിന് സ്വിഗ്ഗിയില്‍ നിന്ന് സന്ദേശം ലഭിച്ചതാണ്. ഇത് ഭാര്‍ഗവ് തന്നെ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചതോടെയാണ് കമ്പനിയുടെ അശ്രദ്ധ പുറത്തറിയുന്നത്.
‘നിങ്ങള്‍ എന്ത് വാഹനമാണ് ഓടിക്കുന്നത്’ എന്ന് ചോദിച്ചായിരുന്നു പോസ്റ്റ്. പോസ്റ്റ് വൈറലായതോടെ സ്വിഗ്ഗി തന്നെ മറുപടിയുമായി എത്തി. ക്ഷമാപണം നടത്തുകയും ഇത്തരത്തിലുളള തെറ്റുകള്‍ ഇനി ഉണ്ടാകാതെ ശ്രദ്ധിക്കുമെന്നും സ്വിഗ്ഗി ട്വീറ്റ് ചെയ്തു. പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ സ്വിഗ്ഗിയെ ട്രോളി പോസ്റ്റുകളും ഷെയര്‍ ചെയ്തു.