ന്യൂഡല്‍ഹി: സൈന്യം കസ്റ്റഡിയിലെടുത്ത കാലത്ത് സൈനികന്റെ ആദ്യത്തെ അടിയില്‍ത്തന്നെ രഹസ്യങ്ങളെല്ലാം തുറന്നുപറഞ്ഞ ഭീരുവാണ് ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസറെന്ന് മുന്‍ ഇന്റലിജന്‍സ് ബ്യുറോ ഉദ്യോഗസ്ഥന്‍. 94ലാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ അവിനാഷ് മൊഹനേയ് അസറിനെ ചോദ്യം ചെയ്തത്.
കശ്മീരിലെ ഭീകര നീക്കങ്ങളെക്കുറിച്ച് നിരവധി വിവരങ്ങള്‍ അന്ന് അസര്‍ നല്‍കിയിരുന്നുവെന്നും സിക്കിം മുന്‍ ഡിജിപി കൂടിയായ അവിനാഷ് മൊഹനനേയ് പറഞ്ഞു. 20 വര്‍ഷം മുന്‍പാണ് മൊഹനേയ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഭാഗമായിരുന്നത്.
‘അസറിനെ കസ്റ്റഡിയില്‍ കൈകാര്യം ചെയ്യാന്‍ ഒരു പ്രയാസവുമില്ലായിരുന്നു. കരസേനാ ഉദ്യോഗസ്ഥന്റെ ആദ്യ അടിയില്‍ തന്നെ അയാള്‍ വിറച്ചുപോയി. കസ്റ്റഡിയിലായിരിക്കെ പാകിസ്താനിലെ ഭീകരസംഘടനകളുടെ പ്രവര്‍ത്തനരീതിയും ആളുകളെ ചേര്‍ക്കലുമെല്ലാം അസര്‍ വെളിപ്പെടുത്തി. അക്കാലത്ത് അതിര്‍ത്തി കടന്നുള്ള ഭീകരത സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിനും കാര്യമായ വിവരമുണ്ടായിരുന്നില്ല’ മൊഹനേയ് പറഞ്ഞു.
പോര്‍ച്ചുഗീസ് പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ആദ്യമായി ബംഗ്ലദേശ് വഴി അസര്‍ ഇന്ത്യയിലെത്തുന്നത്. 1994 ഫെബ്രുവരിയില്‍ ദക്ഷിണ കശ്മീരിലെ അനന്ത്നാഗില്‍ വെച്ചാണ് അയാള്‍ അറസ്റ്റിലായത്. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഭീകരര്‍ തട്ടിയെടുത്തപ്പോള്‍ അന്നത്തെ ബിജെപി സര്‍ക്കാര്‍ ഇയാളെ മോചിപ്പിക്കുകയായിരുന്നു. മോചിക്കപ്പെട്ട അസര്‍ പിന്നീടാണ് ജെയ്ഷെ മുഹമ്മദ് രൂപീകരിക്കുന്നതും ഇന്ത്യയില്‍ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടതു.
Discussion about this post