ഹംപി: വിജയനഗര സാമ്രാജ്യത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന ഹംപിയിലെ പ്രസിദ്ധമായ കല്തൂണുകള് തകര്‍ത്തവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് കോടതി. തള്ളി താഴെയിട്ട കല്തൂണുകള് അതേപടി സ്ഥാപിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. നാല് യുവാക്കള്‍ ചേര്‍ന്നാണ് ക്ഷേത്രത്തിന്റെ കല്തൂണുകള് തകര്‍ത്തത്. യുവാക്കള്‍ കല്തൂണുകള് തകര്‍ക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യുവാക്കള്‍ക്കെതിരെ നടപടി എടുത്തത്.
കേസില്‍ കല്തൂണുകള് അതത് സ്ഥാനത്ത് എടുത്ത് വയക്കുക, പ്രതികള്‍ ഓരോരുത്തരും 70,000 രൂപ പിഴയടയ്ക്കുക എന്നീ ശിക്ഷകളാണ് കോടതി വിധിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലത്തെത്തിയാണ് യുവാക്കള്‍ കല്തൂണുകള് എടുത്ത് വച്ചത്. സംഗീതം പ്രവഹിക്കുന്ന തൂണുകളുടെ നിര്‍മിതി കൊണ്ട് ഏറെ പ്രശ്തമാണ് ഹംപി.
വിറ്റല ക്ഷേത്രത്തിലാണ് തൂണുകളുള്ളത്. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ഇപ്പോള്‍ കര്‍ണാടകയിലെ ബല്ലാരി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 2019ല്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക ന്യൂയോര്‍ക്ക് ടൈസ് പുറത്ത് വിട്ടപ്പോള്‍ അതില്‍ രണ്ടാം സ്ഥാനമാണ് ഹംപിക്ക് ലഭിച്ചത്.
Discussion about this post