മധുര: ഉത്തര്‍ പ്രദേശില്‍ മൃതദേഹം കൊണ്ട് പോയ ആംബുലന്‍സ് ഡിവൈഡറില്‍ ഇടിച്ച് ഏഴ് മരണം. അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. അതിവേഗത്തില്‍ വന്ന ആംബുലന്‍സ് ഡിവൈഡറില്‍ ഇടിച്ച ശേഷം തെന്നി റോഡിന്റെ ഒരു വശത്ത് നിര്‍ത്തി ഇട്ടിരുന്ന കാറില്‍ ഇടിച്ച് കയറുകയായിരുന്നു.
മധുരയിലെ യമുന എക്സ്പ്രസ്സ് ഹൈവേയില്‍ വെച്ചാണ് അപകടം നടന്നത്. മൃതദേഹവും വഹിച്ച് ആഗ്രയില്‍ നിന്നും നോയ്ഡയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. അപകടത്തില്‍ പെട്ടവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Discussion about this post