ബംഗളൂരു : സൈന്യത്തില്‍ ചേരണമെന്ന ആഗ്രഹവുമാായി പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റ ഭാര്യ. കര്‍ണാടക മണ്ഡ്യ സ്വദേശി എച്ച് ഗുരുവിന്റെ ഭാര്യ കലാവതിയാണ് ഭര്‍ത്താവിന്റെ ആഗ്രഹം സഫലമാക്കാനായി സൈന്യത്തില്‍ ചേരണമെന്നറിയിച്ചിരിക്കുന്നത്.
‘പത്ത് വര്‍ഷം കൂടി സൈന്യത്തില്‍ സേവനം തുടരണമെന്നായിരുന്നു ഗുരു ആഗ്രഹിച്ചത്. എന്നാല്‍ അത് നടന്നില്ല. ആ ആഗ്രഹം എന്നിലൂടെ സഫലമാകണം, രാജ്യത്തിന് വേണ്ടി എനിക്കും ജീവിക്കണമെന്ന് കലാവതി പറയുന്നു.
ഗുരുവിന്റെയും കലാവതിയുടെയും വിവാഹം നടന്നിട്ട് ആറുമാസമായതേയുള്ളു. നാലുമാസം ഗര്‍ഭിണിയാണ്. പിറക്കാന്‍ പോകുന്ന കുഞ്ഞിനെയും തങ്ങളുടെ ചെറുമക്കളെയും സൈന്യത്തില്‍ ചേര്‍ക്കുമെന്ന് കണ്ണീരോടെ ഗുരുവിന്റെ മാതാപിതാക്കള്‍ പറയുന്നു. എംഎയ്ക്കു ചേരാനുള്ള ഒരുക്കത്തിലാണ് കലാവതി. അതിനിടയിലാണ് മരണം പ്രിയതമന്റെ ജീവന് കവര്‍ന്നിരിക്കുന്നത്.
Discussion about this post