പ്രതാപ്ഡഗഡ്: വിവാഹാഘോഷ ചടങ്ങിനിടയിലേക്ക് അമിത വേഗതയിലെത്തിയ ട്രക്ക് പാഞ്ഞുകയറി 13 പേര്‍ക്ക് ദാരുണാന്ത്യം. വധു ഉള്‍പ്പടെ 18ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ പ്രതാപ്ഗഡ്- ജയ്പൂര്‍ ദേശീയ പാതയിലെ അംബാവാലിയില്‍ ആണ് സംഭവം. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്.
വിവാഹത്തോട് അനുബന്ധിച്ചുള്ള ബിന്ദോളു ചടങ്ങില്‍ പങ്കെടുത്ത് റോഡിന് സമീപത്ത് കൂടി നടന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഒന്‍പത് പേര്‍ സ്ഥലത്ത് വെച്ച് തന്നെ 9 പേര്‍ മരണമടഞ്ഞിരുന്നു. മറ്റുള്ളവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
മുഖ്യമന്ത്രി അശോക് ഖലോട്ട് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖപ്പെടട്ടേയെന്നും ഖലോട്ട് ട്വീറ്റ് ചെയ്തു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Discussion about this post