റെയില്‍വെ സ്റ്റേഷന് സമീപത്ത് നിന്നും ശരീരഭാഗങ്ങള്‍ കണ്ടെത്തി

കുറ്റിക്കാട്ടില്‍ ശരീരഭാഗങ്ങള്‍ കിടക്കുന്നതായി കഴിഞ്ഞ ഞായറാഴ്ചയാണ് പോലീസിന് വിവരം ലഭിച്ചത്

താനേ: റെയില്‍വെ സ്റ്റേഷന് സമീപത്ത് നിന്നും ശരീരഭാഗങ്ങള്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ താനേ ജില്ലയിലെ റ്റിറ്റ്വാല പ്രദേശത്തെ റെയില്‍വെ സ്റ്റേഷന് സമീപത്ത് നിന്നാണ് കുട്ടിയുടേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗങ്ങള്‍ കിട്ടിയത്.

കുറ്റിക്കാട്ടില്‍ ശരീരഭാഗങ്ങള്‍ കിടക്കുന്നതായി കഴിഞ്ഞ ഞായറാഴ്ചയാണ് പോലീസിന് വിവരം ലഭിച്ചത്. അതിനുശേഷം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. അഴുകിയ നിലയിലുള്ള തലയും കാലുകളുമാണ് കണ്ടെടുത്തത്. ബാക്കി ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ശരീരഭാഗങ്ങള്‍ പത്ത് വയസിനും പന്ത്രണ്ട് വയസിനും മധ്യേ പ്രായമുള്ള കുട്ടിയുടേതാണെന്നാണ് സൂചന. അതേസമയം ശരീരഭാഗങ്ങള്‍ക്കടുത്ത് നിന്ന് ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ കൊന്ന് ശരീരഭാഗങ്ങള്‍ മുറിച്ച് ബാഗിലാക്കി ട്രെയിനില്‍ നിന്ന് കൊലയാളി എറിഞ്ഞതാകാമെന്നാണ് പോലീസ് നിഗമനം. എന്നാല്‍ കുട്ടിയെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

Exit mobile version