അഹമ്മദാബാദ്: രാജ്യത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ അക്രമമായിരുന്നു പുല്‍വാമയിലെ. സൈനികരുടെ വീരമൃത്യു നമ്മളില്‍ ആശങ്ക ഉണ്ടാക്കി. ഇതിന് പിന്നാലെ സൈനികനായ തന്റെ ഭര്‍ത്താവിന്റെ ജീവന് ആപത്ത് ഉണ്ടാകുമോ എന്ന് ഭയന്ന് യുവതി ആത്മഹത്യ ചെയ്തു.
ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിലെ മീനാക്ഷി ജെത്വ (22) ആണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് ഭൂപേന്ദ്രസിന്ഹിന്റെ ജീവനെക്കുറിച്ചോര്‍ത്ത് വിഷാദത്തിലായിരുന്നു മീനാക്ഷിയെന്ന് ബന്ധുക്കള്‍ പറയുന്നു. വീട്ടില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.
ഇവരുടെ വ്വാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. ഭര്‍ത്തവ് ഭൂപേന്ദ്രസിന്ഹിന് ജമ്മു കശ്മീരിലെ ഗുല്മാര്ഗിലായിരുന്നു നിയമനം ലഭിച്ചത്. അവധിയിലായ ഭര്‍ത്താവിന് തിരിച്ച് പോകാനുള്ള സമയം അടുത്ത് വരുന്തോറും മീനാക്ഷിക്ക് ആശങ്ക ഉണ്ടായി. മുമ്പ് ഡ്യൂട്ടിക്കിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട കാര്യം ഭര്‍ത്താവ് മീനാക്ഷിയോട് പറഞ്ഞിരുന്നു. അതോടെ പേടി കൂടി.
Discussion about this post