ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൂടി കൊല്ലപ്പെട്ടു. ഇതോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മരണ സംഖ്യ അഞ്ചായി. 55 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് കൊല്ലപ്പെട്ടത്.
പിംഗ്ലാന്‍ മേഖലയില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ 17 മണിക്കൂറിനു ശേഷമാണ് അവസാനിച്ചത്. ഏറ്റുമുട്ടലില്‍ പുല്‍വാമ അക്രമത്തിന്റെ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. എട്ട് സൈനികര്‍ക്കും ഡിഐജി അമിത് കുമാറിനും ഏറ്റുമുട്ടലില്‍ പരിക്കേറ്റു. ഇവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെ സേനയ്ക്കുനേരെ വെടിവയ്പുണ്ടാവുകയായിരുന്നു.
Discussion about this post