ന്യൂഡല്‍ഹി: ടെന്നിസ് താരം സാനിയ മിര്‍സ പാകിസ്ഥാന്റെ മരുമകളാണെന്ന് ബിജെപി എംഎല്‍എ രാജാ സിംഗ്. അതിനാല്‍ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും സാനിയയെ നീക്കം ചെയ്യണമെന്നും രാജാ സിംഗ് ആവശ്യപ്പെട്ടു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജാ സിംഗിന്റെ വിവാദ പ്രസ്താവന.
പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഷോയബ് മാലിക്കിനെയാണ് സാനിയ വിവാഹം കഴിച്ചിരിക്കുന്നത്, ഇത് പരാമര്‍ശിച്ചാണ് രാജാ സിംഗ് സാനിയയെ പാകിസ്ഥാന്റെ മരുമകള്‍ എന്ന് വിശേഷിപ്പിച്ചത്. വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് നേരത്തെയും രാജാ സിംഗ് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുന്നവരുടെ തല കൊയ്യുമെന്ന് ഭീഷണിപ്പെടുത്തിയും, പശുവിനെ രാഷ്ട്രമാതാവായി അംഗീകരിക്കുന്നത് വരെ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുമെന്നും രാജാ സിംഗ് പറഞ്ഞത് വിവാദമായിരുന്നു.
Discussion about this post