ശ്രീനഗര്‍:പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയില്‍ ചിരിച്ച് നിന്ന ബിജെപി എംപി വിവാഗ കുരുക്കില്‍. വിലാപയാത്രയെ അദ്ദേഹം റോഡ് ഷോ ആക്കി എന്നാണ് ആരോപണം. കൊല്ലപ്പെട്ട ജവാന്മാരിലൊരാളായ അജിത് കുമാര്‍ ആസാദിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്കിടെ സാക്ഷി മഹാരാജ് എംപിയായിരുന്നു ചിരിച്ച് ഫോട്ടോയ്ക്ക് മുറെ കാണിച്ചത്.
ബിജെപി എംപി യുടെ വാഡിയെ മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാറാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. സാക്ഷി മഹാരാജ് ചിരിക്കുന്നതും കൈവീശി കാണിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ എംപിയും പാര്‍ട്ടിയും വലിയ വിമര്‍ശനമാണ് നേരിടുന്നത്.
അതേസമയം ആക്രമണത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും വിവാദമായിരുന്നു. മാത്രമല്ല അല്‍ഫോണ്‍സ് കണ്ണന്താനവും സമാന സംഭവത്തില്‍ കുരുക്കില്‍ പെട്ടിരുന്നു..
Outrageous: It was the final journey of martyr Ajit Kumar Azad but look how BJP MP Sakshi Maharaj is waving from the truck carrying the mortal remains. Sakshi Maharaj needs to be told that it wasn't a BJP roadshow but the final journey of a braveheart the nation lost. pic.twitter.com/10CHZpiGRa
— Prashant Kumar (@scribe_prashant) February 16, 2019
Discussion about this post