കാശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഏതെങ്കിലും സംഘടന പാകിസ്താനി കലാകാരന്മാരുമായി സഹകരിക്കാന്‍ നിര്‍ബന്ധം പിടിച്ചാല്‍ അവര്‍ക്കും വിലക്കേര്‍പ്പെടുത്തും.
ഭീകരാക്രമണത്തിന് പിറകെ പാക് കലാകാരന്മാരെ ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി അസോസിയേഷന്‍ മുന്നോട്ടു പോകുന്നത്. മഹാരഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ (എംഎന്‍എസ്) ഫിലിം ഡിവിഷന്‍, മ്യൂസിക് ലേബല്‍ കമ്പനികളോട് പാകിസ്താന്‍ ആര്‍ട്ടിസ്റ്റുമാരോടുള്ള സഹകരണം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ആതിഫ് അസ്ലം, രഹാത് ഫത്തേഹ് അലി ഖാന്‍ എന്നീ ഗായകരുടെ ഗാനങ്ങള്‍ ടി-സീരീസ് തങ്ങളുടെ യൂട്യൂബ് ചാനലില്‍ നിന്നും നീക്കം ചെയ്തിരുന്നു.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും പാക് താരങ്ങള്‍ക്ക് അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആ സമയത്ത് പാക് താരങ്ങളെ വെച്ച് ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന ഏതാനും സിനിമകള്‍ പ്രതിസന്ധിയിലായി. ഒരുപാട് പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ചിത്രങ്ങള്‍ പുറത്തിറങ്ങിയത്.
Discussion about this post