കറാച്ചി: 40ഓളം സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ സുഹൈല്‍ മുഹമ്മദിനെ പാകിസ്താന് തിരിച്ചുവിളിച്ചു. പാക് വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ.മുഹമ്മദ് ഫൈസലാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാവിലെ സുഹൈല്‍ മുഹമ്മദ് ഡല്‍ഹി വിട്ടതായും ഫൈസല്‍ പറഞ്ഞു.
നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ആരായാനാണ് ഹൈകമ്മീഷണറെ തിരിച്ച് വിളിച്ചതെന്നാണ് വിവരം. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി പാകിസ്താന് നല്കിയ സൗഹൃദരാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചിരുന്നു. പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ തീരുവയും വര്‍ധിപ്പിച്ചിരുന്നു.
Discussion about this post