ശ്രീനഗര്‍: പാകിസ്താന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍സൈന്യം. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ മുഖ്യആസൂത്രകനെ സൈന്യം വധിച്ചു. ജയ്‌ഷെ കമാന്‍ഡറായ കമ്രാനെയാണ് സൈന്യം ഒളിസങ്കേതത്തില്‍ കടന്നുകയറി ആക്രമിച്ചുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.
പുല്‍വാമയിലെ ഒളിസങ്കേതം ആക്രമിച്ചാണ് തിരിച്ചടി നല്‍കിയത്. 40 സൈനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ കമ്രാന്‍ ആയിരുന്നു.
ഇന്ന് പുലര്‍ച്ചയോടെയാണ് കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍
4 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പിങ്‌ലാന്‍ മേഖലയില്‍ തീവ്രവാദികള്‍ സൈനികര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.
വ്യാഴാഴ്ച 40 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. ഇവിടെ നിന്ന് 13 കിലോമീറ്റര്‍ മാത്രം അകലെയാണ് ഏറ്റുമുട്ടല്‍.
പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വ്യാഴാഴ്ച സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്.