ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണം തന്റെ ഹൃദയത്തില്‍ തീ പടര്‍ത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ”ഇവിടെ കൂടിയിരിക്കുന്ന എല്ലാവരുടെ ഉള്ളിലും രോഷമുണ്ടെന്ന് എനിക്കറിയാം. അതുപോലെ എന്റെ ഹൃദയത്തിലും കത്തിജ്വലിക്കുന്ന തീനാളങ്ങളുണ്ട്.” ബീഹാറില്‍ കേന്ദ്ര പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആയിരുന്നു സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു കൊണ്ടുള്ള മോഡിയുടെ വാക്കുകള്‍. അതേസമയം പുല്‍വാമയിലെ ചിതറി വീണ ഓരോ രക്തത്തുള്ളികള്‍ക്കും പ്രതികാരം ചെയ്യും എന്നായിരുന്നു രാം വിലാസ് പാസ്വാന്റെ പ്രതികരണം.
സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേര്‍ക്ക് ചാവേറാക്രമണമായിരുന്നു നടന്നത്. ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്തരി രാജ്നാഥ് സിം?ഗ് പറഞ്ഞു. ധീരസൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് മോദി ഉറപ്പ് നല്കി. ഭരിക്കുന്നത് കോണ്‍ഗ്രസല്ല , ബിജെപിയാണെന്നും ഭീകരാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ദേശസുരക്ഷയെ സംബന്ധിച്ച വിഷയത്തില്‍ മോദി സര്‍ക്കാര്‍ അലംഭാവം കാണിക്കുകയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Discussion about this post