ജംഷഡ്പുര്‍: വീണ്ടും ഹീറോ ആയി ഇന്ത്യന്‍ സൈന്യം. ജാര്‍ഖണ്ഡില്‍ സിആര്‍പിഎഫ് ഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ മാവോയിസ്റ്റ് യുവതിക്ക് രക്തം നല്കി രക്ഷിച്ച് സിആര്‍പിഎഫ് ഭടന്മാര്.
ഇടതുകാലില്‍ വെടിയേറ്റു ചോര വാര്‍ന്നൊഴുകി കാട്ടില്‍ കിടന്ന സ്ത്രീയെ ഉടന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് മെച്ചപ്പെട്ട ചികില്‍സയ്ക്കായി മറ്റൊരാശുപത്രിയിലേക്കും മാറ്റി. എഎസ്ഐ പങ്കജ് ശര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ ബിചിത്രകുമാര് സ്വയിന്, കോണ്‍സ്റ്റബിള്‍ ബീര്ബഹാദൂര് യാദവ് എന്നിവരാണു രക്തം നല്‍കിയത്.
Discussion about this post