ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ചത് ഇന്ത്യയുടെ ധീരന്മാര് ആണ് അവസരമൊത്തുവന്നാല്‍ തീര്‍ച്ചയായും ഇന്ത്യ തിരിച്ചടിക്കും. ഈ ഉറപ്പ് പാകിസ്താന് ഉണ്ട്.. അതിന്റെ ഫലമാണ് കഴിഞ്ഞ ദിവസം കണ്ടത്. തിരിച്ചടി ഭയന്ന് അതിര്‍ത്തിക്കപ്പുറമുള്ള താവളങ്ങളില്‍ നിന്ന് ഭീകരരെ പാക്ക് സേന നീക്കം ചെയ്തു.
നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള താവളങ്ങളില്‍ നിലയുറപ്പിച്ചിരുന്ന മുന്നൂറിലധികം ഭീകരരെയാണ് അവിടെനിന്നു നീക്കിയത്. അവര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞനു കയറാന്‍ ശ്രമിച്ചവരായിരുന്നു. പാക്ക് സേനാ വിഭാഗമായ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) ആണു ഭീകരര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത്.
ഇതിനിടെ, മസൂദ് അസ്ഹറിന്റെ അനന്തരവനും ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഇന്ത്യാ കമാന്‍ഡറുമായ അബ്ദുല്‍ റഷീദ് ഗാസിക്കായി കാശ്മീര്‍ താഴ്വരയില് സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കി. ദക്ഷിണ കാശ്മീരില്‍ ഇയാള്‍ ഒളിവിലുണ്ടെന്നാണു സൂചന. ഗാസിക്കു കീഴില്‍ അറുപതോളം ഭീകരര്‍ കശ്മീര്‍ താഴ്വരയില് സജീവമാണെന്നാണ് ഇന്റിലിജന്‍സ് വിവരം. ഇതില്‍ 35 പേര് പാക്കിസ്ഥാന്‍കാരാണ്. ബാക്കിയുള്ളവര്‍ പ്രദേശവാസികളും. കാശ്മീരിലെ യുവാക്കളെ ഭീകരവാദത്തിലേക്കു റിക്രൂട്ട് ചെയ്യുന്നതിന്റെ ചുമതല വഹിക്കുന്നതു ഗാസിയാണ്.
പുല്‍വാമ ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ മുമ്പ് കശ്മീര്‍ താഴ്വരയില് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിനിടെ കടന്നുകളഞ്ഞ ഭീകരന് ഗാസിയാണെന്ന സംശയവും സേനയ്ക്കുണ്ട്.
Discussion about this post