ശ്രീനഗര്‍: കാശ്മീരില്‍ പുല്‍വാമയില്‍ ഭീകരരുമായി സൈന്യം ഏറ്റുമുട്ടുന്നു. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളയുകയായിരുന്നു. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. രണ്ട് ദിവസം മുന്‍പ് സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദില്‍ ധറിന്റെ കൂട്ടാളികളാണ് ഒളിച്ചിരിക്കുന്ന ഭീകരരെന്നാണ് സൂചന. അതോടൊപ്പം ഇവര്‍ ജയ്ഷെ മുഹമ്മദ് സംഘടനയില്‍പെട്ടവരാണെന്നും സൂചനയുണ്ട്.
രണ്ട് ദിവസം മുന്‍പ് സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായതിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും പോലീസും ചേര്‍ന്ന് പ്രദേശം വളഞ്ഞത്. ഇത് മനസ്സിലാക്കിയ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Discussion about this post