ഇത് ഇവിടെ വേണ്ട ! പാക്കിസ്ഥാന്‍ താരങ്ങളുടെ ചിത്രം നീക്കം ചെയ്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍

വീരമൃത്യു വരിച്ച സൈനികരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിന്റെ സൂചനയായിട്ടാണ് പാക്കിസ്ഥാന്‍ താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തത്

ചണ്ഡീഖണ്ഡ്: കാശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രം നീക്കം ചെയ്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍. വീരമൃത്യു വരിച്ച സൈനികരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിന്റെ സൂചനയായിട്ടാണ് പാക്കിസ്ഥാന്‍ താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തത്.

മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായിരുന്ന 15 പാക്കിസ്ഥാനി ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങളാണ്‌ നീക്കം ചെയ്തത്. സ്റ്റേഡിയത്തിലെ ലോംഗ് റൂം, ഗാലറി, റിസപ്ഷന്‍ എന്നീ സ്ഥലങ്ങളില്‍ സ്ഥാപിച്ച ചിത്രങ്ങളാണ് നീക്കിയത്. ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടത് അസോസിയേഷനില്‍ ചര്‍ച്ച ചെയ്ത ശേഷമാണെന്ന് പിസിഎ ട്രഷറര്‍ ത്യാഗി പറഞ്ഞു.

ഏത് രാജ്യമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ഞങ്ങള്‍ക്കറിയാം, അതുകൊണ്ട് ഈ ചിത്രങ്ങള്‍ നീക്കം ചെയ്യുന്നുവെന്ന് പറഞ്ഞ് മുംബൈയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബ്ബ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ടീം മുന്‍ നായകനുമായ ഇമ്രാന്‍ ഖാന്റെ ചിത്രം ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ (സിസിഐ)യിലെ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ചിത്രങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.

Exit mobile version