ബംഗളൂരു: കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് കീ ജയ് എന്ന് പാക്കിസ്ഥാനെ അനുകൂലിച്ച് പോസ്റ്റിട്ട അധ്യാപിക അറസ്റ്റില്‍. ശിവപുരയിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ജിലേക ബിയെയാണ് അറസ്റ്റിലായത്. ജിലേഖ ഫേസബുക്കിലാണ് ഇത്തരത്തില്‍ പാസ്റ്റിട്ടത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ജിലേകയെ അറസ്റ്റ് ചെയ്തത്. ഇവരുടെ പോസ്റ്റിനെ വിമര്‍ശിച്ച് ഒരുപാടാളുകള്‍ രംഗത്തെത്തതി. കൂടാതെ ജനങ്ങള്‍ ഇവരുടെ വീട് വളയുകയും കല്ലേറ് നടത്തുകയും ചെയ്തു. തൊട്ടുപിന്നാലെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.ജിലേകയെ കോടതിയില്‍ ഹാജരാക്കിയതിനുശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.