ന്യൂഡല്‍ഹി: കാശ്മീര്‍ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സിആര്‍പിഎഫ്. വീരമൃത്യു വരിച്ച ജവാന്മാരുടെ ശരീരഭാഗങ്ങള്‍ എന്ന തരത്തില്‍ പോലും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പുമായി സിആര്‍പിഎഫ് രംഗത്തു വന്നത്.
ഒന്നിച്ച് നില്‍ക്കേണ്ട ഈ സമയത്ത് വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കുന്നതിനായി വ്യാജ ചിത്രങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. അത്തരം ചിത്രങ്ങള്‍ അല്ലെങ്കില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയോ ലൈക്ക് ചെയ്യുകയോ ചെയ്യരുതെന്നും സിആര്‍പിഎഫ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്കുന്നു. വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ [email protected] എന്ന വിലാസത്തില്‍ അറിയിക്കാനും സിആര്‍പിഎഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ADVISORY: It has been noticed that on social media some miscreants are trying to circulate fake pictures of body parts of our Martyrs to invoke hatred while we stand united. Please DO NOT circulate/share/like such photographs or posts. Report such content at [email protected]
— 🇮🇳CRPF🇮🇳 (@crpfindia) February 17, 2019
Discussion about this post