പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് സൈനികരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുകോടി രൂപ നല്‍കണമെന്ന് ബിസിസിഐ ആക്ടിങ് പ്രസിഡന്റ്

ന്യൂഡല്‍ഹി: പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് സൈനികരുടെ കുടുംബങ്ങള്‍ക്ക് ബിസിസിഐ അഞ്ചു കോടി രൂപ ധനസഹായം നല്‍കണമെന്ന് ആക്ടിങ് പ്രസിഡന്റ് സികെ ഖന്ന. സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി (സിഒഎ) മുന്നാകെയാണ് ഖന്ന ഈ ആവശ്യം അറിയിച്ചിരിക്കുന്നത്.

‘മറ്റ് ജനങ്ങള്‍ക്കൊപ്പം ഞങ്ങളും ഈ ദുഖത്തില്‍ പങ്കുചേരുന്നു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ബിസിസിഐ ഇടക്കാല ഭരണസമിതിയോട് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി അഞ്ചു കോടി രൂപയെങ്കിലും വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ നിര്‍ദേശിക്കുകയാണ് ‘ സിഒഎയ്ക്ക് അയച്ച കത്തില്‍ ഖന്ന വ്യക്തമാക്കി.
ഐപിഎല്‍ ഫ്രാഞ്ചൈസികളോടും അവര്‍ക്ക് സാധിക്കുന്ന തരത്തിലുള്ള സംഭാവനകള്‍ നല്‍കാനും ഖന്ന നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version