കാശ്മീര്‍; കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മകളെ ദത്തെടുക്കാന്‍ താല്പര്യമറിയിച്ച് വനിതാ ഐഎഎസ് ഓഫീസര്‍. ബിഹാറിലെ ഷെയ്ഖ്പുര ജില്ലാ മജിസ്ട്രേറ്റ് ഇനായത് ഖാനാണ് ദത്തെടുക്കാനുള്ള താല്പര്യമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ബിഹാറില്‍ നിന്നും സഞ്ജയ് കുമാര്‍ സിന്‍ഹ, രത്തന്‍ ഠാക്കൂര്‍ എന്നീ സൈനികരാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മക്കളില്‍ നിന്നും ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ഇനായത് സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
പത്തൊമ്പതും ഇരുപത്തിരണ്ടും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ പിതാവായിരുന്നു സഞ്ജയ്. രത്തന്‍ കുമാറിന് നാലുവയസ്സുള്ള ഒരു മകനുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭം ധരിച്ചിരിക്കുകയാണ്.
സഞ്ജയ് കുമാറിനും രത്തനും അനുസ്മരണം അറിയിക്കുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗതത്തിനു ശേഷമായിരുന്നു കുട്ടിയെ ദത്തെടുക്കാനുള്ള താല്പര്യം കളക്ടര്‍ അറിയിച്ചത്. സഞ്ജയിന്റേയും രത്തന്റേയും മക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ഇനായത് പറഞ്ഞു.
Discussion about this post