പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ; പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ സംപ്രേഷണം ഇന്ത്യയില്‍ നിര്‍ത്തലാക്കി

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ പഞ്ചാത്തലത്തില്‍ പാകിസ്താനെതിരെയുള്ള പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) സംപ്രേഷണം ഇന്ത്യയില്‍ നിര്‍ത്തലാക്കി. പാക് ട്വന്റി -20 ലീഗിന്റെ ലീഗിന്റെ ഔദ്യോഗിക സംപ്രേഷകരായ ഡി സ്‌പോര്‍ട്‌സ് ഇന്ത്യയിലെ സംപ്രേഷണമാണ് നിര്‍ത്തലാക്കിയത്.

പിഎസ്എലിന്റെ നാലാം പതിപ്പ് ആരംഭിച്ചത് പുല്‍വാമ ഭീകരാക്രമണം ഉണ്ടായ വ്യാഴാഴ്ചയാണ്. ദുബായില്‍ വര്‍ണാഭമായ ആഘോഷങ്ങളോടെയായിരുന്നു തുടക്കം. രണ്ടാമത്തെ ദിവസം മുതല്‍ ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിക്കാന്‍ ഡി സ്‌പോര്‍ട്‌സ് തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാല്‍ സാധിച്ചില്ല. തുടര്‍ന്ന് ശനിയാഴ്ച രാത്രി 9.30 ന് അഞ്ചാം മത്സരം മുതല്‍ ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു.

Exit mobile version