ഭോപ്പാല്‍: ഒന്നര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ വീട്ടുകാര്‍ക്ക് നേരിട്ട് അറിയാവിന്ന യുവാവാണ് പ്രതി. കുട്ടിയുടെ കൂടെ കളിക്കണമെന്ന് പറഞ്ഞ് യുവാവ് മാതാപിതാക്കളുടെ അടുത്ത് നിന്നും കുട്ടിയെ എടുത്ത് കൊണ്ട് പോവുകയായിരുന്നു. പിന്നീട് ഒരു കൃഷി ഫാമില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.
രാത്രിയായിട്ടും കുട്ടിയേയും കൊണ്ട് യുവാവ് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തി. കുട്ടി ശാരീരിക അത്രിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.