കാശ്മീര്‍: തന്റെ സുരക്ഷ കാശ്മീരിലെ ജനങ്ങളെന്ന് വിഘടനവാദി നേതാവ് അബ്ദുള്‍ ഖനി ഭട്ട്. സംസ്ഥാന സര്‍ക്കാരാണ് തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്. താന്‍ ആവശ്യപ്പെട്ടിട്ടല്ല സര്‍ക്കാര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരിലെ അഞ്ച് വിഘടനവാദികള്‍ക്ക് സുരക്ഷ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുള്‍ ഖനി ഭട്ടിനെക്കൂടാതെ വിഘടന വാദി നേതാക്കളായ മീര്‍വായീസ് ഉമറുല്‍ ഫാറൂഖ്, ശബീര്‍ ഷാ, ബിലാല്‍ ലോണ്‍, ഹാഷിം ഖുറൈഷി എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇവരുടെ സുരക്ഷക്കായി നല്‍കിയിട്ടുള്ള വാഹനങ്ങളും ഉദ്യോഗസ്ഥരെയും വൈകിട്ടോടെ പിന്‍വലിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇവര്‍ മറ്റെന്തെങ്കിലും സര്‍ക്കാര്‍ സൗകര്യങ്ങള്‍ അനുവഭവിക്കുന്നുണ്ടെങ്കില്‍ അവയും പിന്‍വലിക്കും.
അതേസമയം, പാകിസ്്താനും ഇന്ത്യയും തമ്മില്‍ യുദ്ധത്തിനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇത് ആദ്യം സംബോധന ചെയ്യുകയാണ് രാജ്യം ചെയ്യേണ്ടതെന്നും അബ്ദുള്‍ ഖനി ഭട്ട് പറഞ്ഞു.
Discussion about this post