ഹൈദരാബാദ്: 10 രൂപയ്ക്ക് സാരിയെന്ന വന്‍ ഓഫര്‍ വെച്ച് ഹൈദരാബാദിലെ പ്രമുഖ മാള്‍. ഞെട്ടിക്കുന്ന ഓഫര്‍ എത്തിയതോടെ വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. നാല് പാടു നിന്നും സ്ത്രീജനങ്ങള്‍ ഒഴുകിയെത്തി. പ്രതീക്ഷാത്തവണ്ണം ആണ് ആളുകള്‍ ഇവിടേയ്ക്ക് ഇടിച്ചു കയറിയത്. അപ്രതീക്ഷിത തിരക്കിനെ നിയന്ത്രിക്കാന്‍ ഗാര്‍ഡുകളും കുറവായിരുന്നു. ഇതാണ് സുരക്ഷയ്ക്ക് ഭീഷണിയായത്.
സാരി വാങ്ങാനെത്തിയവരില്‍ ചിലര്‍ വിവിധ പരാതികളുമായി രംഗത്ത് വന്നിട്ടുണ്ട്. തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റതിനു പുറമെ മോഷണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൈദരാബാദിലെ സിഎംആര് മാളിലാണ് സംഭവം. തിരക്ക് നിയന്ത്രണാധീതമായപ്പോള്‍ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ശേഷം പോലീസാണ് തിരക്കിനെ നിയന്ത്രിച്ചത്.
തിരക്ക് മുതലാക്കി ഇതിനിടയില്‍ മോഷ്ടാക്കളും പൂണ്ടു വിളയാടിയിട്ടുണ്ട്. തിരക്കിനിടയില്‍ അഞ്ച് പവന്റെ മാലയും 6000രൂപയുമാണ് നഷ്ടപ്പെട്ടത്. ഇതിനോടൊപ്പം എടിഎം കാര്‍ഡും നഷ്ടമായിട്ടുണ്ടെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മോഷണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post