ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച ഇന്ത്യയുടെ ആദ്യ അതിവേഗ ട്രെയിനായ വന്ദേ ഭാരത് ആദ്യ യാത്രയില്‍ തന്നെ പെരുവഴിയിലായ സംഭവത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡി സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പരാജയമാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ച് ഗൗരവമായ പുനര്‍വിചിന്തനം ആവശ്യമാണ്. ഭൂരിപക്ഷം ആളുകളും പദ്ധതി പരാജയമാണെന്ന് വിശ്വസിക്കുന്നു. ഇത് എപ്രകാരം നടപ്പാക്കാം എന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ആഴത്തില്‍ ചിന്തിക്കുമെന്ന് ഉറപ്പ് നല്‍കുകയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ ആദ്യ അതിവേഗ ട്രെയിന്‍ ആദ്യയാത്രയില്‍ പശുവിനെ ഇടിച്ചാണ് തകാറിലായത്. ആദ്യ സര്‍വീസിനിടെ പശുവിനെ ഇടിച്ച ട്രെയിന്‍ പാളം തെറ്റുകയായിരുന്നു. ഇതോടെ ആദ്യ യാത്ര പാതിവഴിയില്‍ മുടങ്ങി.
Discussion about this post