ന്യൂഡല്‍ഹി: സൗഹൃദ രാഷ്ട്ര പദവി എടുത്തുകളഞ്ഞതിന് പിന്നാലെ പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ച് ഇന്ത്യ. 200 ശതമാനമാണ് കസ്റ്റംസ് തീരുവ കൂട്ടിയത്.
ഇതോടെ ആ രാജ്യത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്ക്കുള്ള നികുതിയിളവുകള്‍ ഇല്ലാതെയായി. ഇപ്പോള്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തീരുവയേക്കാള്‍ ഇരട്ടിതുകയാണ് ഇന്ത്യ പാക്കിസ്താനില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഗാട്ട് കരാറനുസരിച്ച് വ്യാപാരബന്ധത്തിന് ഇളവുകള്‍ നല്കുന്ന ‘സൗഹൃദരാജ്യ’പദവി ഇന്ത്യ റദ്ദാക്കിയത്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷമാണ് പാകിസ്താനുള്ള ‘സൗഹൃദരാജ്യപദവി’ (Most Favoured Nation) പദവി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
Discussion about this post