ജമ്മുകാശ്മീരില്‍ വീണ്ടും സ്‌ഫോടനം; ഒരു സൈനീക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഒരു ജവാന് പരിക്കേറ്റു. പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്തിന് പിന്നാലെയാണ് നൗഷെരയിലും കരസേന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

ഒരു മേജറാണ് കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയില്‍ നിന്നും ഒന്നരകിലോമീറ്റര്‍ മാറി ഭീകരവാദികള്‍ കുഴിച്ചിട്ടിരുന്ന സ്‌ഫോടകവസ്തുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടാത്. സംഭവത്തില്‍ കരസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുല്‍വാമാ ഭീകരാക്രമണത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കശ്മീരിലെത്തി സേനമേധാവികളുടെ യോഗം വിളിച്ചു കൂട്ടിയതിന് പിന്നാലെയാണ് സ്‌ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത പുറത്തു വരുന്നത്.

Exit mobile version