ഭുവനേശ്വര്‍; ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട, ഒഡീഷ സ്വദേശികളായ ജവാന്മാരുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. കൂടാതെ കൊല്ലപ്പെട്ട ജവാന്മാരുടെ കുട്ടികളെ സര്‍ക്കാര്‍ പഠിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇത് 25 ലക്ഷമായി ഉയര്‍ത്തുകയായിരുന്നു. കാശ്മീരിലെ പുല്‍മാവ ഭീകരാക്രമണത്തില്‍ ഒഡീഷയില്‍ നിന്നുള്ള രണ്ട് ജവാന്മാരാണ് കൊല്ലപ്പെട്ടത്. പ്രസന്ന കെ സഹൂ, മനോജ് കുമാര്‍ ബെഹ്റ എന്ന ജവാന്മാരാണ് കൊല്ലപ്പെട്ടത്.
ഒഡീഷയെ കൂടാതെ തമിഴ്നാട്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബീഹാര്‍, ത്രിപുര, തുടങ്ങിയ ഗവണ്മെന്റുകളും മരിച്ച ജവാന്മാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെയണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 ജവാന്മാര് കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. തീവ്രവാദി സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 18 വര്‍ഷത്തിനിടയില്‍ ജമ്മുവില്‍ നടക്കുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്.
Discussion about this post