കുംഭകോണം: 50 കോടി വിലവരുന്ന നടരാജ വിഗ്രഹം മോഷണം പോയത് 40 വര്‍ഷം മുമ്പ്. എന്നാല്‍ കേസെടുത്തത് ഇപ്പോള്‍. കുംഭകോണത്തെ തണ്ടത്തോട്ടത്തെ ശിവ ക്ഷേത്രത്തിലെ വിഗ്രഹമാണ് 1972ല്‍ മോഷണം പോയത്.
ഇതിന് മുമ്പ് 1971 ല്‍ 60 കോടി വിലവരുന്ന അഞ്ച് വിഗ്രഹങ്ങള്‍ ഇതേ ക്ഷേത്രത്തില്‍നിന്നും മോഷണം പോയിരുന്നു. ഇതോടെ മറ്റ് വിഗ്രഹങ്ങള്‍ സുരക്ഷിതമായി സമീപത്തെ ക്ഷേത്രത്തിന്റെ ലോക്കറിലേക്ക് മാറ്റുന്നതിനിടെയാണ് രണ്ടാമത്തെ മോഷണം നടന്നത്. സംഭവത്തില്‍ പരാതി ലഭിച്ചിരുന്നെങ്കിലും 47 വര്‍ഷമായി കേസെടുത്തിരുന്നില്ല.
എന്തുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്നതിന് പോലീസുകാര്‍ക്ക് മതിയായ വിശദീകരണം നല്കാന് സാധിച്ചിട്ടില്ല. ലോക്കറിലെ വിഗ്രഹങ്ങള്‍ മാറ്റിയ ശേഷം വ്യാജ വിഗ്രഹങ്ങള്‍ വച്ചിരിക്കുകയാണെന്നും പരാതിയുണ്ടായിരുന്നു. എന്നാല്‍ പോലീസ് ഇതൊന്നും പരിശോധിച്ചില്ല.
Discussion about this post