പൂണെ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. പുല്‍വാമ ഭീകരാക്രമണം രാജ്യത്തിന് നേരെ നടന്ന ആക്രമണമാണെന്നും ഇതിനെ രാഷ്ട്രീയവത്ക്കരിക്കാന്‍ തങ്ങളില്ലെന്നും പറഞ്ഞ ശരദ് പവാര്‍, യുപിഎ സര്‍ക്കാര്‍ കാലത്ത് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മോഡി നടത്തിയ പ്രസ്താവനകള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
‘മോഡി അധികാരത്തിലെത്തുന്നതിന് മുന്‍പ് തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ചിരുന്നത് പാകിസ്താനെ പാഠം പഠിപ്പിക്കാന്‍ മന്മോഹന് സിങിനെ കൊണ്ട് കഴിഞ്ഞില്ലെന്നായിരുന്നു.
പാകിസ്താന് മറുപടി നല്‍കാനുള്ള കഴിവ് മന്മോഹന് സിങ്ങിന്റെ കോണ്‍ഗ്രസ് സര്‍ക്കാരിനില്ലെന്നും, 56 ഇഞ്ച് നെഞ്ചളവുള്ള ഒരാള്‍ക്കേ പാകിസ്താനെ പാഠം പഠിപ്പിക്കാന്‍ കഴിയൂ എന്നുമായിരുന്നു മോഡി അന്ന് പറഞ്ഞത്.
ഭീകരാക്രമണങ്ങള്‍ക്ക് മറുപടി നല്കാന് കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിയില്ലെന്നും ബിജെപിയെ അധികാരത്തിലെത്തിക്കുന്നതോട ഇത്തരം ഭീകരാക്രമണങ്ങള്‍ രാജ്യത്ത് നിന്ന് പൂര്‍ണമായി തുടച്ചുനീക്കുമെന്നുമായിരുന്നു അന്ന് മോഡി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എന്നാല്‍ മോഡി അധികാരത്തില്‍ വന്ന ശേഷം എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നമ്മള് എല്ലാം കാണുന്നുണ്ട്. അന്ന് മോഡി നടത്തിയ അതേ അവകാശവാദമൊന്നും തങ്ങള്‍ ഉന്നയിക്കുന്നില്ല. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ എന്തെല്ലാം വാഗ്ദാനങ്ങള്‍ മോഡി ജനങ്ങള്‍ക്ക് നല്യിരുന്നോ അതില്‍ ഒന്നുപോലും പാലിക്കപ്പെട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മോഡി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് രാജ്യം കണ്ടതില്‍ വെച്ചുള്ള ഏറ്റവും വലിയ ആക്രമണങ്ങള്‍ ഇന്ത്യയില്‍ നടന്നത്’- പവാര്‍ പറയുന്നു.
Discussion about this post