പുല്‍വാമ: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ സംവിധായകന് ആദിത്യ. ഭീകരവും ഭീരുത്വപരവുമായ സംഭവം നടന്നതിന് പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് ആദിത്യ പറഞ്ഞു.
ഹൃദയഭേദകമാണ് ഇത്. സ്വന്തം സഹോദരങ്ങളെയാണ് നഷ്ടപ്പെട്ടത്. സര്‍ക്കാര്‍ എന്തുനടപടിയാണ് എടുക്കുന്നതെങ്കിലും ഇത്തരം ഭീകരമായ പ്രവര്‍ത്തനങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ തോന്നാത്ത രീതിയിലായിരിക്കണം. ഇന്ത്യ, പാക്കിസ്ഥാനെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് ആദിത്യ കൂട്ടിച്ചേര്‍ത്തു.
Discussion about this post