ചെന്നെ; ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട, തമിഴ്‌നാട്ടില്‍ നിന്നുള്ള ജവാന്മാരുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് അറിയിച്ചതിന് പിന്നാലെ കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി നല്‍കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി. മരിച്ച ജവാന്മാരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതമായിരുന്നു ധനസഹായം പ്രഖ്യാപിച്ചിരുന്നത്. ജമ്മുകാശ്മീരില്‍ നടന്ന ആക്രമണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
തമിഴ്‌നാടിനെ കൂടാതെ ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബീഹാര്‍, ത്രിപുര, തുടങ്ങിയ ഗവണ്‍മെന്റുകളും മരിച്ച ജവാന്മാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെയണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. തീവ്രവാദി സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 18 വര്‍ഷത്തിനിടയില്‍ ജമ്മുവില്‍ നടക്കുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്.