ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണവും ഭീഷണിയും. കഴിഞ്ഞ ദിവസം നാടിനെ നടക്കിയ പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്ണ് ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന ട്രെയിനിങ് ക്യാംപില്‍ പങ്കെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മഹാരാഷ്ട്രയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ അക്രമം നടത്തിയത്. അക്രമത്തില്‍ നാല് കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സാഹിദ് വാനി, മൊഹ്സിന്‍, നവീദ്, ഫൈസല്‍ എന്നീ കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് വിദ്യാര്‍ത്ഥികളും പ്രദേശവാസികളും തുടരെ അക്രമവും കൈയ്യേറ്റവും നടത്തിയത്. വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ പ്രവേശിച്ച അക്രമികള്‍ ലോക്കറുകളും അലമാരകളും അടിച്ചു തകര്‍ത്തതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ശക്തമായ ഇരുമ്പ് കമ്പികള്‍ കൊണ്ട് ജനവാതിലുകള്‍ തകര്‍ത്തതായും കല്ലുകള്‍ കൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ചതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പല വിദ്യാര്‍ത്ഥികളുടെയും വിലപിടിപ്പുള്ള വസ്തുക്കള്‍ അക്രമികള്‍ കൈവശപ്പെടുത്തിയതായും പരാതിയിലുണ്ട്.
എന്നാല്‍ പ്രാദേശിക പോലീസില്‍ അഭയം തേട്യെങ്കിലും ഒരു തരത്തിലും തങ്ങളെ സഹായിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നുണ്ട്. ട്രെയിനിങ് ക്യാംപില്‍ പങ്കെടുത്ത 34 വിദ്യാര്‍ത്ഥികളും വടക്കന്‍ കശ്മീരിലെ ബന്ദിപൊര ജില്ലയില്‍ നിന്നുള്ളവരാണ്.
പുല്‍വാമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെറാഡൂണിലുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും സമാനമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post