ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ തെറ്റായ പരാമര്‍ശം നടത്തിയ ജീവനക്കാരിയെ എന്‍ഡിടിവി സസ്പെന്‍ഡ് ചെയ്തു. സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മോശം കുറിപ്പ് പോസ്റ്റ് ചെയ്ത വെബ്സൈറ്റ് ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ നിധി സിതിയെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
നിലവില്‍ രണ്ടാഴ്ചത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. അതേസമയം സംഭവത്തില്‍ സ്ഥാപനത്തിലെ അച്ചടക്ക കമ്മിറ്റി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഡിവി ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
NDTV strongly condemns what a Deputy News Editor of our website posted on her personal Facebook page about the tragic and dastardly Pulwama terror attack. She has been suspended for 2 weeks, effective immediately, while the company’s Disciplinary Committee weighs further action.
— NDTV (@ndtv) February 15, 2019
Discussion about this post