ന്യൂഡല്‍ഹി: അജ്ഞാതന്റെ വെടിയേറ്റ് 20 കാരന് മരിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കൈലാഷ് എന്ന യുവാവാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ദില്ലിയിലെ ഭല്സ്വയിലാണ് യുവാവ് താമസിച്ചിരുന്നത്. ജഹാന്‍ഗിര്‍പുരിയിലാണ് സംഭവം നടന്നത്.
പതിനാലാം തീയ്യതി രാത്രി 10.30 നാണ് കൈലാഷിന് വെടിയേല്‍ക്കുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. അതേസമയം കൊലപാതകത്തില്‍ പ്രദേശത്തെ യുവാക്കള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
Discussion about this post