ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഇടയാക്കിയത് ആധാര്‍ കാര്‍ഡുകളും ലീവ് രേഖകളും വഴിയാണെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ചിന്നഭിന്നമായ ശരീരങ്ങള്‍ തിരിച്ചറിയാന്‍ പോലും സാധിക്കാനാകാത്ത വണ്ണം ആയിരുന്നു. ചിലരെ ആക്രമണത്തില്‍ അവശേഷിച്ച വാച്ചുകളും പേഴ്സുകളും ഉപയോഗിച്ചായിരുന്നു. കണ്ണീര് കാഴ്ചയാണ് പുല്‍വാമയില്‍ നിന്നും വരുന്നത്.
മരണമടഞ്ഞവരുടെ ബാഗുകളില്‍ നിന്നും പാന്റിന്റെ പോക്കറ്റില്‍ നിന്നും ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്,പാന്‍ കാര്‍ഡ്, ലീവ് അപേക്ഷ തുടങ്ങിയ വസ്തുക്കള്‍ കണ്ടെത്തിയാണ് തിരിച്ചറിയാന്‍ സഹായകമായത്. വാച്ചുകളും പേഴ്സുകളും വഴിയാണ് ഇവരെ തിരിച്ചറിഞ്ഞത് സഹപ്രവര്‍ത്തകരാണെന്ന് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു.
സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച അടയാളങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി സൈനികരുടെ കുടുംബാംഗങ്ങളുമായി നൂറുകണക്കിന് തവണയാണ് ഫോണിലൂടെ ബന്ധപ്പെട്ടത്. ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനത്ത് നിന്ന് കൊല്ലപ്പെട്ട 40 പേരുടെ ലിസ്റ്റാണ് വെള്ളിയാഴ്ച വൈകുന്നേരം പുറത്തുവിട്ടത്.
Discussion about this post