എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്,ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; വേദന നിറഞ്ഞ സമയത്ത് പിന്തുണയുമായി ഇസ്രയേല്‍

ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി പിന്തുണ അറിയിച്ചത്

ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ഇസ്രയേല്‍. പുല്‍വാമയില്‍ ഭീകരാക്രണത്തെ അപലപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി പിന്തുണ അറിയിച്ചത്.

‘എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, ഞങ്ങള്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ട്. സുരക്ഷാ സൈന്യവും ഇന്ത്യന്‍ ജനതയും ഭീകരാക്രമണത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളിലാണ്. ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളോട് ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു”വെന്നും ബെഞ്ചമിന്‍ നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.

‘ഈ വിഷമ മണിക്കൂറുകളില്‍ ഇന്ത്യക്കാര്‍ക്ക് ഒപ്പം ഞങ്ങള്‍ നില്‍ക്കുന്നു. സിആര്‍പിഎഫിനെയും ആക്രമണത്തിന് വീരമൃത്യു വരിച്ച ജവാന്മാരുടെ കുടംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്ന്’ ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ റോണ്‍ മാല്‍ക്ക ട്വീറ്റ് ചെയ്തു.

Exit mobile version