ചെന്നൈ: മീ ടൂ ക്യാംപെയിനിന്റെ ഭാഗമായി ലൈംഗികാരോപണം നേരിടുന്ന ഏഴ് സംഗീതജ്ഞരെ മാര്‍ഗഴി സംഗീതോത്സവത്തില്‍നിന്ന് വിലക്കി. മദ്രാസ് മ്യൂസിക് അക്കാദമിയാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
കര്‍ണാടിക് സംഗീതത്തിലെ മുതിര്‍ന്ന സംഗീതജ്ഞര്‍ക്കെതിരെ മീ ടൂ ക്യാംപെയിനുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ രവികിരണ്‍, ഒ എസ് ത്യാഗരാജന്, മണ്ണാര്‍ഗുഡി എ ഈശ്വരന്, ശ്രീമുഷ്ണം വി രാജ റാവു, നാഗൈ ശ്രീറാം, ആര് രമേശ്, തിരുവാരൂര്‍ വൈദ്യനാഥന് എന്നിവരെ ഈ വര്‍ഷത്തെ മാര്‍ഗഴി മ്യൂസിക് സീസണില്‍നിന്ന് വിലക്കിയത്.
ഡിസംബറിലാണ് മാര്‍ഗഴി സംഗീതോത്സവം നടക്കുക. പേരുവെളിപ്പെടുത്താത്ത ചില വിദ്യാര്‍ത്ഥിനികളാണ് സംഗീതജ്ഞര്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി മുന്നോട്ട് വന്നത്. നേരിട്ട ദുരനുഭവം സധൈര്യം വെളിപ്പെടുത്തിയവര്‍ക്കൊപ്പമാണ് അക്കാദമിയെന്ന് പ്രസിഡന്റ് എന്‍ മുരളി പറഞ്ഞു. അതോടൊപ്പം ഇതൊരു നിയമ നടപടിയല്ലെന്നും സംഗീതജ്ഞരെ അക്കാദമി ജഡ്ജ് ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post