ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ വേദനയില്‍ നിന്നും രാജ്യം ഇനിയും മുക്തമായില്ല. ജവാന്മാരുടെ വിയോഗത്തില്‍ രാജ്യം മുഴുവനും കണ്ണീര് ഒഴുക്കുമ്പോള്‍ നെറികെട്ട രാഷ്ട്രീയം മറ്റൊരു വഴിയ്ക്ക് അരങ്ങേറുന്നു. ലോക രാജ്യങ്ങള്‍ വിഷയത്തില്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുമ്പോഴാണ് നെറികെട്ട രാഷ്ട്രീയകളി ഉണ്ടായിരിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തും ഭീകരര്‍ക്കെതിരായ വികാരം ശക്തമാകുമ്പോള്‍ ചാവേര്‍ ആക്രമണം നടത്തിയ തീവ്രവാദി ആദില്‍ അഹമ്മദ് ദറിനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചേര്‍ത്ത് വെച്ചിരിക്കുകായാണ് ഒരു വിഭാഗം ആളുകള്‍. എന്നാല്‍ തീവ്രവാദിക്കൊപ്പം രാഹുല്‍ നില്ക്കുന്ന ചിത്രം വ്യാജമാണെന്ന് തെളിവുകള്‍ നല്കി പൊളിച്ചടുക്കുകയാണ സോഷ്യല്‍ മീഡിയ.
കോണ്‍ഗ്രസിന്റെ പരിപാടിക്കിടയിലുള്ള ചിത്രത്തില്‍ തീവ്രവാദിയുടെ തല വെട്ടി ഒട്ടിച്ചുകൊണ്ടാണ് വ്യാജ പ്രചരണം നടക്കുന്നത്. ഗെറ്റി ഇമേജിലടക്കം രാഹുലിന്റെ പരിപാടിയുടെ യഥാര്‍ത്ഥ ചിത്രം ലഭ്യമാണ്. രാജ്യമാകെ വേദനയില്‍ നില്ക്കുന്ന സാഹചര്യത്തില്‍ പോലും ഇത്തരം വ്യാജ പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം എന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്നത്. ഈ നെറികെട്ട രാഷ്ട്രീയ കളിക്കെതിരെ ഒപ്പം പ്രതിഷേധവും ശക്തമാവുകയാണ്.
भारतीय फौज पर हमला करने बाला नीकला राहुल गांधी का खास। क्या इस हमले के पीछे कांग्रेस का हाथ तो नहीं pic.twitter.com/Wxc4zh3VPR
— Ashish Singh Raja (@ashish_s_raja) February 14, 2019
Discussion about this post