ജമ്മുകാശ്മീര്‍ ഭീകരാക്രമണം; സംസ്ഥാനത്ത് നിന്നുള്ള മരണപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് 20 ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നെ; ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട, തമിഴ്‌നാട്ടില്‍ നിന്നുള്ള ജവാന്മാരുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി. മരിച്ച ജവാന്മാരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജമ്മുകാശ്മീരില്‍ നടന്ന ആക്രമണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകിട്ട് 3.15 നും 3.20 ഇടയിലാണ് ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. അക്രമണത്തില്‍ 45 ജവാന്മാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

അവധി കഴിഞ്ഞ് തിരികെ വരുകയായിരുന്ന 70 ഓളം വാഹനവ്യൂഹത്തിന് നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. ജമ്മുവില്‍ ഒരുമിച്ച് ചേര്‍ന്നതിന് ശേഷം ശ്രീനഗറിലേക്ക് പുറപ്പെട്ട ജവാന്‍മാരുടെ വാഹനവ്യൂഹം ആണ് ആക്രമിക്കപ്പെട്ടത്. ശ്രീനഗറില്‍ നിന്ന് 20 അകലെ ജമ്മു – ശ്രീനഗര്‍ ദേശീയപാതയിലെ അവന്തിപ്പൊരയിലാണ് സംഭവം. വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വച്ച വാഹനം ഓടിച്ചു കയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു.

തീവ്രവാദി സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 18 വര്‍ഷത്തിനിടയില്‍ ജമ്മുവില്‍ നടക്കുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്.

Exit mobile version