കാശ്മീര്‍: പൂല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി സിആര്‍പിഎഫിന്റെ ട്വീറ്റ്. ഇത് തങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും പൊറുക്കില്ലെന്നും പറയുകയാണ് ടീം. ട്വിറ്ററിലൂടെയാണ് അവര്‍ പ്രതികരണം അറിയിച്ചത്. പുല്‍വാമ ആക്രമത്തില്‍ മരണപ്പെട്ട ഞങ്ങളുടെ ജവാന്മാരെ സല്യൂട്ട് ചെയ്യുന്നു. ഞങ്ങള്‍ അവരുടെ കുടംബങ്ങളോടൊപ്പമാണ്. ഈ ഹീനമായ ആക്രമണത്തിന് പകരം ചോദിച്ചിരിക്കും- സിആര്‍പിഎഫ് ട്വീറ്റില്‍ പറയുന്നു.
രാജ്യത്തെ തന്നെ ഞെട്ടിച്ച ഒന്നാണ് കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണം. 40ഓളം പേരാണ് ഒറ്റ നിമിഷത്തില്‍ ജീവന് പൊലിഞ്ഞത്. രാജ്യം ഇന്ന് ഇവര്‍ക്കായി തേങ്ങുകയാണ്. ആക്രമണം നടത്തിയവര്‍ക്ക് തക്ക ശിക്ഷ ലഭിച്ചിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചിരുന്നു. സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അക്രമികളും അവര്‍ക്ക് പിന്നിലുള്ളവരും കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
1980ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് കാശ്മീരില്‍ സൈനികര്‍ക്കെതിരെയുണ്ടായത്. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ജെയ്ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ 38 പേര് കൊല്ലപ്പെടുകയും നാല്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
WE WILL NOT FORGET, WE WILL NOT FORGIVE:We salute our martyrs of Pulwama attack and stand with the families of our martyr brothers. This heinous attack will be avenged. pic.twitter.com/jRqKCcW7u8
— 🇮🇳CRPF🇮🇳 (@crpfindia) February 15, 2019
Discussion about this post