ജമ്മു: കാഷ്മീര്‍ താഴ്വരയില് വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തി. പുല്‍വാമയില്‍ 44 ജവാന്മാര് വീരമൃത്യുവരിച്ച ചാവേറാക്രമണത്തിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ റോഡിലിറങ്ങിയിരുന്നു. ഇതോടെ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനമെടുത്തത്.
കാഷ്മീരില്‍ വിവിധയിടങ്ങളില്‍ ജനങ്ങള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുകയാണ്. ത്രിവര്‍ണ്ണ പതാകയുമായി വാഹനങ്ങളുടെ മുകളില്‍ കയറി പാക്കിസ്ഥാനെതിരെ മുദ്രാവാക്യവും മുഴക്കി. പ്രതിഷേധക്കാര്‍ റോഡില്‍ തീയിടുകയും ചെയ്തു.
വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാന്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയ വിവരം ലൗഡ്സ്പീക്കറില്‍ വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ പിരിഞ്ഞുപോകാന്‍ തയാറാകുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.
Discussion about this post