ന്യൂഡല്‍ഹി: അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മടങ്ങി എത്തിയ അരുണ്‍ ജയ്റ്റ്ലി വീണ്ടും ധനകാര്യ മന്ത്രിയായി ചുമതലയേറ്റു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ധനമന്ത്രാലയത്തിന്റെ ചുമതല ജയ്റ്റ്ലിക്ക് നല്‍കിയത്. കഴിഞ്ഞ ഒരു മാസമായി ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു ജയ്റ്റ്ലി.
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി ചികിത്സാ ആവശ്യത്തിന് വിദേശത്തേക്ക് പോയത്. അരുണ്‍ ജെയ്റ്റ്ലിയുടെ അഭാവത്തില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനാണ് ധനമന്ത്രാലയത്തിന്റെ ചുമതല നല്‍കിയത്.
Discussion about this post