ഇത് ദുഃഖത്തിന്റേയും വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കാനുമുള്ള സമയമാണ്, രാഷ്ട്രീയം പറയേണ്ട സമയമല്ല, ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും സൈന്യത്തിനും ഒപ്പം; രാഹുല്‍ ഗാന്ധി

ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇത് ദുഃഖത്തിന്റേയും വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കാനുമുള്ള സമയമാണെന്നും അതിനപ്പുറം ഒരു സംസാരത്തിനും ഈ സമയത്ത് പ്രസക്തിയില്ലയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ ആത്മാവിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും ഭീകരതയുടെ ലക്ഷ്യം രാഷ്ട്രത്തെ വിഭജിക്കലാണെന്നും എന്നാല്‍ നമ്മള്‍ ഒരു നിമിഷം പോലും വിഭജിച്ച് നില്‍ക്കില്ലയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ സൈനികര്‍ക്ക് നേരെ ഭയാനകമായ ഭീകരാക്രമണമാണ് നടന്നത്. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Exit mobile version