മുംബൈ: പൈലറ്റുമാരുടെ അഭാവത്തെ തുടര്‍ന്ന് ഇന്‍ഡിഗോ 130ഓളം വിമാനങ്ങള്‍ റദ്ദാക്കി. ഇന്‍ഡിഗോയുടെ സര്‍വീസിന്റെ പത്തുശതമാനത്തോളം വരുമിത്. ബജറ്റ് യാത്രാവിമാനങ്ങളായ ഇന്‍ഡിഗോയുടെ 1300 ഓളം സര്‍വീസുകളാണ് പ്രതിദിനം നടക്കുന്നത്.
അതേസമയം, സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതിനെ കുറിച്ച് പ്രതികരിക്കാന്‍ കമ്പനി വക്താവോ ചീഫ് ഓപറേറ്റിംഗ് ഓഫീസറോ തയ്യാറായില്ല. ഇതോടെ യാത്രക്കാരും ദുരിതത്തിലായി. മോശം കാലാവസ്ഥ പതിവായതോടെ ഡല്‍ഹിയില്‍ ഇന്‍ഡിയോ സര്‍വീസുകള്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ താളംതെറ്റിയിരുന്നു.
ബുധനാഴ്ച 49 ഉം വ്യാഴാഴ്ച 70 ഓളം വിമാനങ്ങളുമാണ് റദ്ദാക്കിയത്. എയര്‍ ഷോ പ്രമാണിച്ച് ബംഗലൂരു വിമാനത്താവളം ഭാഗികമായി അടച്ചിട്ടതാണ് ഇവര്‍ അതിനു പറഞ്ഞ കാരണം.