ഇത്തരം അക്രമങ്ങളെ ചെറുക്കാന്‍ നമുക്ക് വേണ്ട് ഒരു മൂന്നാം കക്ഷിയാണ്, അതെ ഇന്ത്യന്‍ ഏജന്‍സികളും സമാനമായ തരത്തില്‍ ചാവേറുകളെ ഇറക്കി പാകിസ്താന് ചുട്ടമറുപടി കൊടുക്കണം; മുന്‍ സൈനിക മേധാവി ജനറല്‍ ശങ്കര്‍ റോയ് ചൗധരി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ മലയാളി അടക്കം 44 ജവാന്മാര്‍ വീരമൃത്യു വരിച്ചു. തുടര്‍ന്ന് തിരിച്ചടിക്കണമെന്നാവശ്യപ്പെട്ട് മുന്‍ സൈനിക മേധാവി ജനറല്‍ ശങ്കര്‍ റോയ് ചൗധരി രംഗത്ത്. ഇന്ത്യന്‍ ഏജന്‍സികളും സമാനമായ തരത്തില്‍ ചാവേറുകളെ ഇറക്കി പാകിസ്താന് നേരെ വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാരുകളോ സൈന്യമോ ഇതിന് തയ്യാറാവില്ല. കാരണം അത് അവരുടെ ജോലിയില്‍ പെടുന്നതല്ല.

മാത്രമല്ല ഇത്തരം അക്രമങ്ങളെ ചെറുക്കാന്‍ നമുക്ക് വേണ്ട് ഒരു മൂന്നാം കക്ഷിയാണ്. സര്‍ക്കാരിതര ഏജന്‍സി ഈ ദൗത്യം ഏറ്റെടുക്കണം. നമുക്ക് നഷ്ടപ്പെട്ട ഒരോ ജിവനും ഇതുവഴി പ്രതികാരം ചെയ്യണമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 70 ട്രക്കുകളിലായി ഇത്തരത്തില്‍ വലിയൊരു സംഘം സൈനികരെ ഒരുമിച്ച് കൊണ്ടുപോയത് തെറ്റായ നടപടിയാണ്. എന്നാല്‍ ഹീനമായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ഇല്ലായ്മ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് 1994-97 കാലത്ത് സൈനിക മേധാവിയായിരുന്ന ചൗധരി ഇത്തരത്തില്‍ പ്രതികരിച്ചത്.

രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ജെയ്‌ഷെയെ കുറിച്ച് ധാരാളം വിവരങ്ങള്‍ കൈവശമുണ്ട്. തീവ്രവാദ സംഘങ്ങളെ ഇന്റലിജന്‍സ് തേടി കണ്ടെത്തണം, ഒറ്റയടിക്ക് ഇത്തരം സംഘടനകളെ ഇല്ലാതാക്കാനാവില്ല, എന്നാല്‍ ഇവരെ തുടര്‍ച്ചയായി വേട്ടയായി ഒന്നിന് പിറകെ ഒന്നായി വക വരുത്തണമെന്നും മുന്‍ സൈനിക മേധാവി പറയുന്നു.

അതേസമയം ഇവര്‍ക്ക് ഒളിത്താവളമൊരുക്കാന്‍ പ്രാദേശികമായ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇത്തരം നടപടികളില്‍ പാക്കിസ്താനും പങ്കുണ്ട്. അക്രമികള്‍ക്ക് സഹായം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version